ഗാന്ധിയന്‍ അന്നാ ഹസാരെയില്‍ തുടങ്ങി ബാബാ രാംദേവിലെത്തി നില്‍ക്കുന്ന അഴിമതി വിരുദ്ധ സമരങ്ങളും ഉപവാസങ്ങളും കേന്ദ്ര സര്‍ക്കാര്‍ മുഖവിലക്കെടുക്കാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഭീഷണിക്കും പ്രസക്തിയുണ്ടോ? ആമസോണ്‍ ഉള്‍പ്പടെയുള്ള വിവിധ ടെക് കമ്പനി സൈറ്റുകള്‍ ഹാക്ക് ചെയ്ത് പ്രശസ്തരായ അനോണിമസ് ഇന്ത്യയിലേക്ക് പ്രവേശിച്ചതാണ് ആദ്യമേ ഇങ്ങനെ ഒരു ചോദ്യം ഉയര്‍ത്താന്‍ ഇടയാക്കിയത്. റിപ്പോര്‍ട്ടുകള്‍ വിശ്വസനീയമെങ്കില്‍ അനോണിമസിന്റെ ഇന്ത്യാ ഘടകം രാജ്യത്ത് അവരുടെ ഓപറേഷന്‍ ആരംഭിച്ചു കഴിഞ്ഞു.
അഴിമതിക്കെതിരെ രാജ്യത്ത് നടക്കുന്ന സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍.ഐ.സി) വെബ്‌സൈറ്റ് ഹാക്ക് ചെയ്തതു കഴിഞ്ഞു അനോണിമസ്. ട്വിറ്റര്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങളിലൂടെയാണ് ഈ ഹാക്കിംഗ് ഗ്രൂപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാംലീല മൈതാനിയില്‍ ഉപവാസമിരുന്ന രാംദേവിനോട് പൊലീസ് കാണിച്ച നടപടികളെയാണ് സംഘം ആദ്യം അപലപിക്കുന്നത്.''അനോണിമസിന്റെ പ്രധാന ടീം 'ഓപറേഷന്‍ ഇന്ത്യ' ആരംഭിച്ചിരിക്കുകയാണ്.'' ഈ സന്ദേശം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ട് രണ്ട് ദിവസമായി.
''ഭാവുകങ്ങള്‍! ഞങ്ങള്‍ക്ക് ദേശീയതയില്ല, മനുഷ്യത്വമുണ്ട്. പ്രധാനമന്ത്രിയും മറ്റുള്ളവരും ഇത് മനസ്സിലാക്കുക. കൂടുതല്‍ സംസാരിക്കാന്‍ ഞങ്ങള്‍ താത്പര്യപ്പെടുന്നില്ല. അതെ, ഐടി ആണ് ഞങ്ങളുടെ ലോകം'' അനോണിമസിന്റെ ഭീഷണിച്ചുവയുള്ള മറ്റൊരു സന്ദേശം ഇങ്ങനെ പോകുന്നു. ഹാക്ക് ചെയ്ത എന്‍ഐസി വെബ്‌സൈറ്റിലായിരുന്നു ഈ സന്ദേശം ഉണ്ടായിരുന്നത്. (സന്ദേശം ഇപ്പോള്‍ കാണാനിടയില്ല, അധികൃതര്‍ അത് നീക്കം ചെയ്തു കാണും). എന്നാല്‍ ഈ ഹാക്കിങിനെക്കുറിച്ച് എന്‍.ഐ.സി ഇത് വരെ പ്രതികരിച്ചിട്ടില്ല. ഡാറ്റകള്‍ ഒന്നും നഷ്ടമായിട്ടില്ലെന്നാണ് കരുതുന്നത്.
ട്വിറ്റര്‍ കഴിഞ്ഞാല്‍ ഫേസ്ബുക്കിലാണ് ഇന്ത്യ ഓപറേഷനെക്കുറിച്ച് അനോണിമസ് വ്യക്തമാക്കുന്നത്. ഫേസ്ബുക്കില്‍ 'ഓപറേഷന്‍ ഇന്ത്യ' എന്ന പേജ് തന്നെ ഗ്രൂപ്പ് ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളെക്കുറിച്ചുള്ള ഒരു പേജ് ട്വിറ്ററിലും ഉണ്ട്. കേന്ദ്ര സര്‍ക്കാര്‍ രാംദേവിനോട് കാണിച്ച നടപടി കാരണമാണ് എന്‍ഐസി സൈറ്റ് വികൃതമാക്കപ്പെട്ടതെന്ന് അനോണിമസ് ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കുന്നു. ഈ പ്രവര്‍ത്തനത്തില്‍ അണിചേരുന്നതിന് ട്വിറ്റര്‍ അംഗങ്ങള്‍ക്ക് അനോണിമസ് ഇന്‍വിറ്റേഷന്‍ ലെറ്ററും അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
മേലെ പറഞ്ഞവ അനോണിമസിന്റെ ഇത് വരെയുള്ള പ്രവര്‍ത്തനങ്ങളാണ്. ഹസാരെയും രാംദേവും നയിക്കുന്ന പ്രത്യക്ഷ സമരത്തേക്കാള്‍ സര്‍ക്കാരിന് ഒരു പക്ഷെ ലക്ഷങ്ങളും കോടികളും നഷ്ടമാകുക വെര്‍ച്വല്‍ സമരങ്ങളിലൂടെയാകും. അഴിമതി വിരുദ്ധ സമരത്തിന് അനോണിമസ് പിന്തുണ പ്രഖ്യാപിച്ച് എത്തിയതുപോലെ ഒരു സുപ്രഭാതത്തില്‍ ഇനിയും ഹാക്കിംഗ് സംഘടനകള്‍ ഇതേ ഭീഷണി മുഴക്കി എത്തിയേക്കാം. വിക്കിലീക്‌സിന്റെ അസാഞ്ചെയോട് പിന്തുണ പ്രഖ്യാപിച്ച് പാശ്ചാത്യരാജ്യങ്ങളിലെ വെബ്‌സൈറ്റുകളെ തുടരെ തുടരെ ആക്രമിച്ച ചരിത്രമുണ്ട് അനോണിമസിന്.
ഇന്ത്യ ഓപറേഷനിലൂടെ വരും ദിവസങ്ങളില്‍ ഇനിയും സര്‍ക്കാര്‍, പ്രമുഖ സ്വകാര്യവെബ്‌സൈറ്റുകള്‍ വികൃതമാക്കുമെന്ന് അനോണിമസ് പരോക്ഷമായി ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലും സജീവമായ ഇന്ത്യന്‍ യുവതലമുറയെ ഈ വെര്‍ച്വല്‍ സമരത്തിലേക്ക് അനോണിമസ് ക്ഷണിച്ചുകഴിഞ്ഞു. ഇതില്‍ കണ്ണികളാകുന്നവര്‍ ഒരു കാര്യം ഉറപ്പിക്കുക, ഈ നീക്കത്തിന്റെ ലക്ഷ്യം ഇന്ത്യയുടെ നന്മയാണോ എന്ന്. മറിച്ചാണെങ്കില്‍ ഇന്ത്യയുടെ നന്മക്ക് വേണ്ടി മാത്രം പോരാടുക..
കടപാട്: സുഹൃത്ത്.കോം

0 comments:
Post a Comment