ഓണ്‍ലൈന്‍ രംഗത്ത് സുരക്ഷ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ തങ്ങളുടെ സെര്‍ച്ച്ഫലങ്ങളില്‍ ചില സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. '.co.cc' എന്ന ഡൊമെയ്‌നോടുകൂടിയ വെബ്‌സൈറ്റുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എതാണ്ട് 11 മില്യണ്‍ സൈറ്റുകള്‍ ഇതോടെ ഗൂഗിള്‍ സെര്‍ച്ചിന് വെളിയിലാകും.
എന്നാല്‍, ഗൂഗിളിന്റെ നീക്കം അപര്യാപ്തമാണെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതുകൊണ്ട് മാത്രം വെബ്ബസുരക്ഷ ഉറപ്പാക്കാനാവില്ലെന്നും സുരക്ഷാവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
.co.cc ഡൊമെയ്ന്‍ രജിസ്ട്രറി ഒരു കൊറിയന്‍ കമ്പനിയുടെ നിയന്ത്രണത്തിലാണ്. കമ്പ്യൂട്ടര്‍ സുരക്ഷയ്ക്ക് ഭീഷണിയായ ദുഷ്ടപ്രോഗ്രാമുകള്‍ (മാള്‍വേറുകള്‍) അടങ്ങിയ അസംഖ്യം വെബ്ബ്‌സൈറ്റുകള്‍, കുറഞ്ഞ ചെലവില്‍ നല്‍കപ്പെടുന്ന ഈ ഡൊമെയ്‌നുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ഗുണനിലവാരത്തിന്റെയും സുരക്ഷയുടെയും കാര്യത്തിലും ഇത്തരം സൈറ്റുകള്‍ക്കെതിരെ ഏറെ പരാതികള്‍ ഉയരുന്നുണ്ട്. ഗൂഗിളിന്റെ നിരോധനത്തിന് അതും കാരണമായി. 11.3 മില്യണ്‍ ഡൊമെയ്ന്‍ നാമങ്ങള്‍ കൊറിയന്‍ കമ്പനിയുടെ രജിസ്ട്രിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഗൂഗിള്‍ തങ്ങളുടെ പരസ്യങ്ങള്‍ വെബ്‌സൈറ്റുകള്‍ക്ക് നല്‍കുന്ന 'ഗൂഗിള്‍ ആഡ്‌സെന്‍സ്'ന്റെ പിന്തുണയും ഇത്തരം സൈറ്റുകളില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. .in, .uk എന്നതുപോലെ .co.cc എന്നത് ഏതെങ്കിലും പ്രത്യേക രാജ്യത്തെയോ സേവനത്തെയോ സൂചിപ്പിക്കുന്നില്ല.
ഇപ്പോള്‍ സെര്‍ച്ച്ഫലങ്ങളില്‍ മാത്രമാണ് ഗൂഗിള്‍ നിരോധനം ഏര്‍പ്പെടുത്തിയത്. അതിനാല്‍ ഇത്തരം സൈറ്റുകള്‍ ലഭിക്കുന്നതിന് തടസ്സമില്ല. ഒരുപക്ഷേ, ഭാവിയില്‍ ഗൂഗിള്‍ അതിന്റെ ബ്രൗസറിലും ഇത്തരം സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയേക്കാം. എന്നാല്‍ മറ്റ് സെര്‍ച്ച് എന്‍ജിനുകളൊന്നും നിരോധനം നടപ്പാക്കിയിട്ടില്ല.
ഈ ഡൊമെയ്ന്‍ ഉപയോഗിച്ച് കാര്യക്ഷമമായി നടത്തിപ്പോരുന്ന ചില വെബ്‌സൈറ്റുകളുണ്ട്. അവയാണ് ഗൂഗിളിന്റെ തീരുമാനത്തോടെ കഷ്ടത്തിലാവുക.
എന്നാല്‍, ഗൂഗിളിന്റെ സമീപനം ഭാവിയില്‍ കൂടുതല്‍ പ്രശ്‌നമുണ്ടായേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2012 മുതല്‍ ഐകാന്‍ (ICANN) ഡൊമെയ്ന്‍ നാമ സംവിധാനം പുതുക്കുകയാണ്. അതോടെ ഡൊമെയ്ന്‍ നാമങ്ങളുടെ എണ്ണം വളരെയേറെ വര്‍ധിക്കും. സൈബര്‍ ക്രിമിനലുകള്‍ക്ക് പുതിയ വേദികള്‍ തുറന്നു കിട്ടാന്‍ അത് കാരണമാകും.
ഡൊമെയ്‌നുകളെ സെര്‍ച്ചില്‍ നിന്ന് ഒഴിവാക്കുന്നതിന് പകരം, ടോപ്പ് ലെവല്‍ ഡൊമെയ്ന്‍ (TLD) രജിസ്ട്രറി ഓപ്പറേറ്ററുകളുമായി സഹകരിച്ച്, .co.cc പോലുള്ള സെക്കന്‍ഡറി ലെവല്‍ ഡൊമെയ്ന്‍ (SLD) കൈകാര്യം ചെയ്യുന്നവര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് ഗൂഗിള്‍ ചെയ്യേണ്ടതെന്ന് സുരക്ഷാവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഉദാഹരണത്തിന്, .co.cc രജിസ്ട്രറി ഓപ്പറേറ്റ് ചെയ്യുന്ന കമ്പനിക്ക് ആവശ്യമെങ്കില്‍ മുഴുവന്‍ .co.cc വെബ്ബ് സൈറ്റുകളെയും നിരോധിക്കാനാകും. അത്തരമൊരു നീക്കമായിരിക്കും, സെര്‍ച്ച് ഫലങ്ങളില്‍ നിന്ന് ഇത്തരം സൈറ്റുകളെ ഒഴിവാക്കുന്നതിലും കൂടുതലായി സൈബര്‍ ക്രിമിനലുകള്‍ക്ക് പ്രഹരമേല്‍പ്പിക്കാന്‍ കഴിയുകയെന്ന് വിദഗ്ധര്‍ പറയുന്നു.
കടപാട് : മാത്ര്ഭൂമി

0 comments:
Post a Comment