ജിമെയിലിന്റെയും ഗൂഗിള്‍ ഡോക്‌സിന്റെയും ഗൂഗിള്‍ കലണ്ടറിന്റെയും ഉപഭോക്താക്കള്‍ക്ക് സന്തോഷമുളവാക്കുന്ന ഒരു വിവരം ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഈ ഓണ്‍ലൈന്‍ സര്‍വീസുകളുടെ ഓഫ്‌ലൈന്‍ വകഭേദങ്ങള്‍ വരുന്നു എന്നതാണത്. മൈക്രോസോഫ്റ്റിന്റെ ഓഫീസ് സ്യൂട്ടിന് നേരിട്ട് വെല്ലുവിളിയുയര്‍ത്താന്‍ ഗൂഗിളിന്റെ ഈ നീക്കത്തിന് സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ഓണ്‍ലൈനില്‍ മാത്രമാണ് ഗൂഗിള്‍ ഡോക്‌സ് സര്‍വീസുകള്‍ ലഭ്യമായിരുന്നത്. അതിപ്പോള്‍ ഓഫ്‌ലൈനില്‍ ലഭ്യമാക്കുന്നത്, ഗൂഗിളിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് വേര്‍ഷന്‍ കൂടുതല്‍ പ്രായോഗികമാക്കാനായാണെന്ന് 'സീനെറ്റി' (CNET)ല്‍ സ്റ്റീഫന്‍ ഷാന്‍ക്‌ലന്റ് വിലയിരുത്തുന്നു.
ക്രോം വെബ്ബ് സ്‌റ്റോറില്‍ (chrome web store) ജിമെയില്‍ ഓഫ്‌ലൈനിനെപ്പറ്റി നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെ -'ജിമെയില്‍ ഓഫ്‌ലൈന്‍ ബീറ്റ ഒരു ജിമെയില്‍ ആപ്ലിക്കേഷനാണ്. നെറ്റ്‌വര്‍ക്ക് ലഭ്യമല്ലെങ്കിലും മെയിലുകള്‍ വായിക്കാനും പ്രതികരിക്കാനും സെര്‍ച്ചിങിനും ആര്‍ക്കൈവ് ചെയ്യാനും സഹായിക്കുന്നതാണ് ഈ ആപ്ലിക്കേഷന്‍'.
ജിമെയിലിന്റെ ടാബ്‌ലറ്റ് ഇന്റര്‍ഫേസ് അടിസ്ഥാനമാക്കി നിര്‍മിച്ചിട്ടുള്ള ഇത് വെറുമൊരു സാധാരണ ഓഫ്‌ലൈന്‍ ആപ്ലിക്കേഷനല്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. ഓഫ്‌ലൈനില്‍ ചെയ്യുന്ന കാര്യങ്ങള്‍, ഓണ്‍ലൈനിലെത്തുകയും ക്രോം ബ്രൗസര്‍ പ്രവര്‍ത്തിക്കുകയും ചെയ്താലുടന്‍ സിങ്ക്രണൈസ് ചെയ്യപ്പെടും. ക്രോം വെബ്ബ് സ്‌റ്റോറില്‍ നിന്ന് ജിമെയില്‍ ഓഫ്‌ലൈനിന്റെ ബീറ്റ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകും.
വെബ്ബ് അധിഷ്ഠിത സര്‍വീസുകളുടെ കാര്യത്തില്‍ ഗൂഗിള്‍ മുമ്പിലാണെങ്കിലും, ഓഫ്‌ലൈനില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗൂഗിളിന്റെ സര്‍വീസുകള്‍ ഇപ്പോഴും കാര്യമായ പ്രയോജനം ചെയ്യുന്നില്ല. ഈ ബലഹീനത മനസിലാക്കിയാണ് പുതിയ നീക്കത്തിന് കമ്പനി തയ്യാറായിരിക്കുന്നതെന്ന് വ്യക്തം.
മൈക്രോസോഫ്റ്റിന്റെ സര്‍വീസുകളുമായി ഗൂഗിളിന് നേരിട്ട് മത്സരിക്കണമെങ്കില്‍ ഓഫ്‌ലൈനിലും ഗൂഗിള്‍ സര്‍വീസുകള്‍ ലഭ്യമായാലേ തീരൂ. ജിമെയിലും ഡോക്‌സും കലണ്ടറും ഓഫ്‌ലൈനില്‍ എത്തുന്നതോടെ ഒരര്‍ഥത്തില്‍ ഗൂഗിള്‍ അത്തരമൊരു മത്സരത്തിന് കഴിവ് നേടും.
നിലവില്‍ ഗൂഗിളിന്റെ ക്രോം ബ്രൗസറിന്റെ യൂസര്‍മാര്‍ക്ക് മാത്രമേ ഓഫ്‌ലൈന്‍ സര്‍വീസുകള്‍ ലഭ്യമാകൂ. ക്രോം വെബ്ബ് സ്‌റ്റോര്‍ വഴി ഓഫ്‌ലൈന്‍ അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. എന്നാല്‍, ഭാവിയില്‍ കൂടുതല്‍ ബ്രൗസറുകള്‍ പിന്തുണയ്ക്കുന്ന വിധത്തില്‍ ഈ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കാന്‍ ഗൂഗിളിന് കഴിയും.

കടപാട്: മാത്രഭൂമി
0 comments:
Post a Comment