സാന്‍ ഫ്രാന്‍സിസ്‌കോയിലെ സെന്റ് റെജിസ് ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി, 'ഇതൊരു ഇമെയിലല്ല'. എന്നാല്‍, ഇമെയിലും ഇതിന്റെ ഭാഗമായിരിക്കും. ഫെയ്‌സ്ബുക്കിന്റെ പുതിയ സന്ദേശസര്‍വീസ് (messaging service) അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരമമായത്.
തടസ്സമില്ലാതെയുള്ള സന്ദേശമയയ്ക്കാന്‍ കഴിയുക- അതാണ് ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ച പുതിയ സന്ദേശ സര്‍വീസിന്റെ മുഖമുദ്ര. വിവിധ പ്ലാറ്റ്‌ഫോമുകള്‍ അതിനായി പ്രയോജനപ്പെടുത്തും.
സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഫെയ്ബുക്ക് സന്ദേശസംവിധാനത്തില്‍ പാഴ്‌മെയിലുകളെ (സ്പാം) 'അരിച്ചു' മാറ്റുക. നിങ്ങള്‍ കാണാനാഗ്രഹിക്കുന്ന സന്ദേശങ്ങളാകും അതുവഴി മുന്നിലെത്തുകയെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.
ഒരുവര്‍ഷം മുമ്പാണ് ഈ സന്ദേശസര്‍വീസിന്റെ പ്രവര്‍ത്തനം ഫെയ്‌സ്ബുക്ക് ആരംഭിച്ചതെന്ന്, സുക്കര്‍ബര്‍ഗിന് ശേഷം സംസാരിച്ച ആന്‍ഡ്രൂ ബോസ്‌വര്‍ത്ത് അറിയിച്ചു. ഫെയ്‌സ്ബുക്കിലെ 15 പേരടങ്ങുന്ന സംഘമാണ് പുതിയ ഉത്പന്നം രൂപപ്പെടുത്തിയത്.
മൂന്ന് ഭാഗങ്ങളാകും പുതിയ സര്‍വീസിനുണ്ടാവുക-എസ്.എംഎസ്/ടെക്സ്റ്റ്, ഐ.എം/ചാറ്റ്, ഇമെയില്‍ എന്നിവ. ഈ സന്ദേശസര്‍വീസില്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് ഇമെയില്‍ അഡ്രസ്സാകും യൂസര്‍നെയിം ആവുക. @facebook.com എന്ന മെയില്‍ അഡ്രസ്സ് സ്ഥിരീകരിക്കപ്പെട്ടു.
ഇതൊരു ഇമെയില്‍ കൊലയാളി (email killer) അല്ല-സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. ഇമെയിലും ഈ സന്ദേശസംവിധാനത്തിന്റെ ഭാഗമായിരിക്കും. ഗൂഗിളിന്റെ ജിമെയിലിന്റെ അന്തകനായിട്ടാകും ഫെയ്‌സ്ബുക്കിന്റെ മെയില്‍ സര്‍വീസ് വരികയെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ജിമെയില്‍ കില്ലറല്ല ഇതെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. പുതിയ സര്‍വീസിലെ ചില ഫീച്ചറുകള്‍ ജിമെയില്‍ യൂസര്‍മാക്കും ഉപയോഗിക്കാന്‍ കഴിയുന്നതാകും.
ഒരിക്കല്‍ ഫോണ്‍ നമ്പറോ ഇമെയില്‍ വിലാസമോ ആര്‍ക്കെങ്കിലും നല്‍കിക്കഴിഞ്ഞാലുള്ള പ്രശ്‌നം, ആരാകും നിങ്ങളെ വിളിക്കുക അല്ലെങ്കില്‍ മെയില്‍ ചെയ്യുക എന്നതിന് മേല്‍ നിങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകില്ല എന്നതാണ്. എന്നാല്‍, പുതിയ സര്‍വീസിലെ സോഷ്യല്‍ ഇന്‍ബോക്‌സിലെ പുതിയ മെസേജസ് ഫീച്ചര്‍ പാഴ്‌മെയിലിനെ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് അവസരം നല്‍കും-സുക്കര്‍ബര്‍ഗ് പറഞ്ഞു.
പുതിയ സര്‍വീസ് സാവധാനത്തിലേ ഉപഭോക്താക്കളുടെ പക്കലെത്തൂ. ഇന്‍വൈറ്റേഷന്‍ വഴി മാത്രമകും അടുത്ത ഏതാനും മാസങ്ങളില്‍ ഫെയ്‌സ്ബുക്ക് സര്‍വീസ് ലഭ്യമാകൂ.
പുതിയ സന്ദേശസര്‍വീസിനെക്കുറിച്ചുള്ള ഫെയ്‌സ്ബുക്ക് ബ്ലോഗ് കാണുക.
കടപ്പാട് : മാത്രഭൂമി

0 comments:
Post a Comment